കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ എച്ച്വണ് എന്‍വണ്‍ രോഗം ബാധിച്ച് വയോധികന് മരിച്ചു. മണിക്കിണര്‍ കൈതക്കാട്ട് സെയ്ത് മുഹമ്മദ് (75) ആണു മരിച്ചത്. സംസ്കാരം നടത്തി.
പനിയും ശ്വാസംമുട്ടും ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണു മരിച്ചത്.
ആശുപത്രി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ രോഗം സ്ഥിരീകരിച്ചത്.